പോലീസ് ലീഗല്‍ റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിയമാവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും, കേസന്വേഷണം കൃത്യവും ശക്തവുമായി നടത്തുന്നതിനാവശ്യമായ പരിശീലനം

നല്‍കുന്നതിനും വേണ്ടി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലീഗല്‍ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം തളിപ്പറമ്പ് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു.

പ്രസിഡന്റ് എന്‍.വി.രമേശന്‍ അധ്യക്ഷത വഹിച്ചു.

എസ്.എസ്.ബി ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാര്‍ മുഖ്യാതിഥിയായിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം എങ്ങനെ എന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് എസ്.പി പി.പി.സദാനന്ദന്‍ ക്ലാസെടുത്തു.

ചടങ്ങില്‍ കെ.പി.ഒ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ പി.പി.മഹേഷ്, പി.രമേശന്‍, തളിപ്പറമ്പ് എസ്.എച്ച്.ഒ കെ.പി.ഷൈന്‍, പി.വി. രാജേഷ്, കെ.പ്രിയേഷ്, കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു.

കെ.പി.ഒ.എ ജില്ലാ സെക്രട്ടറി കെ.പി.അനീഷ് സ്വാഗതം പറഞ്ഞു. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ക്ലാസ്സില്‍ പങ്കെടുത്തു.