സി.പി.എം ബ്രാഞ്ച് അംഗത്തെ ഭീഷണിപ്പെടുത്തിയ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗത്തെ ബൈക്കില്‍ സഞ്ചരിക്കവെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ഇന്നലെ രാീവിലെ ഒന്‍പതിന് ജോലിസ്ഥലത്തേക്ക് പോകവെയാണ് കുറ്റ്യേരിബ്രാഞ്ച് അംഗം മേമടത്തില്‍ വീട്ടില്‍ എം.ഷൈജുവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അഫ്‌സലിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ചിററവക്കില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ച കുറ്റ്യേരി പാലത്തില്‍ വെച്ച് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വടംവലി മല്‍സരം നടത്താന്‍ തീരുമാനിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
