മനുഷ്യമലം തോട്ടിലൊഴുക്കിയ ബാംബുഫ്രഷ് റസ്‌റ്റോറന്റ് ഉടമക്കെതിരെ കേസ്-

തളിപ്പറമ്പ്: ബാംബുഫ്രഷ് റസ്റ്റോറന്റ് ഉടമക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും മനുഷ്യമലം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാക്കാത്തോട് വഴി കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുക്കിവിട്ട സംഭവത്തിലാണ് കേസ്.

സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍
സെക്രട്ടെറി കെ.ബിജുമോന്‍ നല്‍കിയ പരാതിയിലാണ് ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 271 പ്രകാരം കേസെടുത്തത്.

മനുഷ്യജീവന് അപകടം വരുത്തുന്ന അപകടകാരികളായ രോഗാണുക്കളെ പൊതുസ്ഥലത്തേക്ക് പടര്‍ത്തിവിട്ടതിനാണ് കേസ്.

ആറ് മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്ന കേസാണിത്.