ന്യൂഇയര്‍ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തി.

തളിപ്പറമ്പ്: ന്യൂഇയര്‍ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തി.

 ഉച്ചക്ക് രണ്ടരയോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

അയ്യന്‍കുന്ന് ഞെട്ടിത്തോട് മലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ട വിവരം കൂടി പുറത്തുവന്ന സാഹചര്യവും പരിശോധനകള്‍ക്ക് പ്രേരകമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി വി.രമേശന്‍, തളിപ്പറമ്പ്എസ്.എച്ച്.ഒ എ.വി.ദിനേശന്‍, ബോംബ് സ്‌ക്വാഡ് എസ്.ഐ അജിത്കുമാര്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

അടുത്ത ദിവസങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ പരിശോധനയുണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.