തളിപ്പറമ്പില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം
തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ വീട്ടുകിണറില്‍ തള്ളിയസംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

സ്ത്രീകളടക്കമുള്ള അന്‍പതോളം പ്രവര്‍ത്തകരാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.സരസ്വതിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നിലെത്തി മുദ്രാവാക്യം വിളികളോടെ സ്‌റ്റേഷന്‍ ഉപരോധം ആരംഭിച്ചത്.
ആഗ്‌സ്ത് 30 ന് മാലില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ സീറ്റ് കുത്തിക്കീറിയ സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ നല്‍കിയ കേസില്‍ യാതൊരു അന്വേഷണവും നടത്താത്ത പോലീസിന്റെ അനാസ്ഥക്കെതിരെയാണ് ഉപരോധം.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍,
നഗരസഭ കൗണ്‍സിലര്‍ കെ.രമേശന്‍, കുഞ്ഞമ്മ തോമസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍, വി.അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.
