തളിപ്പറമ്പ് പോലീസ് വക ഒരു കുതിരവട്ടം ദിശാ ബോര്‍ഡ്
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് റോഡരികില്‍ പോലീസ് വക ഒരു കുതിരട്ടം ബോര്‍ഡ്.

ദേശീയപാതയില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന താലൂക്ക് ഓഫീസ് റോഡിന് സമീപത്തായാണ് ഈ ബോര്‍ഡ്.
35 വര്‍ഷം മുമ്പ് പോലീസ് സ്റ്റേഷന്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിന്നും കോര്‍ട്ട് റോഡിലെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്ന അവസരത്തിലാണ് പോലീസ് സ്റ്റേഷനിലേക്ക് ദിശാസൂചന നല്‍കുന്ന ഈ ബോര്‍ഡ് സ്ഥാപിച്ചത്.
അന്ന് ഉദ്ഘാടനം ചെയ്ത പോലീസ് സ്റ്റേഷന് പകരം പുതിയ പോലീസ് സ്റ്റേഷന്‍ വന്നിട്ട് തന്നെ വര്‍ഷം 15 കഴിഞ്ഞു.
എന്നാല്‍ അക്ഷരങ്ങല്‍ മാഞ്ഞുപോയ ഈ ബോര്‍ഡ് ഇതേവരെ പുതുക്കിയിട്ടില്ല.
ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ഈ ദിശാസൂചനാ ബോര്‍ഡ് ദേശീയ പാതയോരത്ത് ഏറെ ആവശ്യമാണെങ്കിലും ഒരു നോക്കുകുത്തിപോലെ കിടക്കുകയാണ്.
ഏതെങ്കിലും സ്പോണ്‍സര്‍മാരെ ഉപയോഗപ്പെടുത്തിയാല്‍ ഒരു ദിവസം കൊണ്ടുതന്നെ ബോര്‍ഡ് നവീകരിക്കാമെന്നിരിക്കെ പോലീസ് തികഞ്ഞ അനാസ്ഥ തുടരുകയാണ്.
