പൂക്കോത്ത് കൊട്ടാരത്തില്‍ പൂരമഹോല്‍സവും മാനേങ്കാവില്‍ കളിയാട്ടവും-പൂക്കോത്ത് തെരുവില്‍ ആഘോഷക്കാലം.

 

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തില്‍ പൂര മഹോത്സവം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെയും ഉപക്ഷേത്രമായ മനേങ്കാവിലെ കളിയാട്ട മഹോത്സവം ഏപ്രില്‍ 18 മുതല്‍ 21 വരെയും ആഘോഷിക്കും.

മാര്‍ച്ച് 29 ന് ബുധനാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ബാലികമാരുടെ പൂവിടല്‍, സന്ധ്യക്ക് 7 മണിക്ക് തിരുവായുധമെഴുന്നള്ളത്ത് രാത്രി 9 മണിക്ക് പൂരക്കളി.

ഏപ്രില്‍ 3 ന് തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ബാലികമാരുടെ പൂവിടല്‍ രാത്രി 8 മണിക്ക് താലപ്പൊലി എഴുന്നള്ളത്ത് തുടര്‍ന്ന് പൂരക്കളി അരങ്ങേറും.

ഏപ്രില്‍ 4 ന് ചൊച്ചാഴ്ച്ച രാവിലെ 8.30 ന് കാമന്‍പാട്ട് ഉച്ചക്ക് 2.30മണിക്ക് പൂരക്കളിയുടെ കളി തൊഴല്‍ ചടങ്ങ്, 3 മണിക്ക് രഥോത്സവം.

ക്ഷേത്രവുമായി ബന്ധപ്പെട്ട ആലിങ്കില്‍, തോലന്‍ എന്നി തറവാടു സ്ഥാനങ്ങളിലെ കുഞ്ഞാര്‍ കുറത്തിയമ്മ ദേവസ്ഥാനത്ത് നിന്നും ശിവ-ഭദ്രകാളി സങ്കല്പത്തിലുള്ള രണ്ട് അശ്വരഥ ങ്ങളെ സമുദായാംഗ ങ്ങള്‍ തിരുവായുധത്തിന് മുന്നില്‍ നഗര പ്രദക്ഷിണമായി എഴുന്നള്ളിക്കുന്ന ചടങ്ങാണ് രഥോത്സവം.

പുക്കോത്ത് കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ട് മുണ്ട്യക്കാവ്, അരിയില്‍ കുളങ്ങര, കാനത്ത് ശിവക്ഷേത്രം, മാനേങ്കാവ് ,
വിക്രനന്തപുരം ക്ഷേത്രം വഴി പുക്കോത്ത് കൊട്ടാരത്തില്‍ രഥോത്സവ എഴുന്നള്ളത്ത് തിരിച്ചെത്തുന്നു.

സന്ധ്യക്ക് 7 മണിക്ക് പൂരംകുളിയോടെ സമാപനം.

ശിവന്‍, ഭദ്രകാളി, വനദുര്‍ഗ്ഗ, സോമേശ്വരി , ചുഴലി ഭവതി, കൂറംബ ഭഗവതി, ദണ്ഡന്‍, ഘണ്ഠാകര്‍ണ്ണന്‍, അന്തിമഹാകാളന്‍, ഊര്‍പ്പഴശി, വേട്ടക്കൊരുമകന്‍, നാഗരാജാവ്, നാഗകന്നി എന്നി ദേവതാ പ്രതിഷ്ഠകളാണ് പൂക്കോത്ത് കൊട്ടാരത്തിലുള്ളത്.

പൂക്കോത്ത് കൊട്ടാരത്തിലെ ദേവതകളെ കോലംക്കെട്ടിയാടിക്കുന്നത് മാനേങ്കാവില്‍ വെച്ചാണ്.

ഏപ്രില്‍ 18 ന് രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തില്‍ നിന്നും മാനേങ്കോവിലേക്ക് തിരുവായുധമെഴുന്നള്ളത്ത്.

സന്ധ്യക്ക് 6 മണി മുതല്‍ ദൈവക്കോലങ്ങള്‍. രാത്രി 8 മണിക്ക് പൂക്കോത്ത് തെരുവിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍.

ഏപ്രില്‍ 19 ന് സന്ധ്യക്ക് 6 മണി മുതല്‍ ദൈവക്കോലങ്ങള്‍. രാത്രി 9 മണിക്ക് കൊച്ചിന്‍ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നാടകം ”നത്ത് മാത്തന്‍ ഒന്നാം സാക്ഷി.

ഏപ്രില്‍ 20ന് ഉച്ചക്ക് 2 മണിക്ക് ഇളനീരാട്ടം തുടര്‍ന്ന് വിവിധ വേഷങ്ങളോടുകൂടിയ പടയോട്ടം.

രാത്രി 8 മണി മുതല്‍ ദൈവക്കോലങ്ങള്‍. 11 മണിക്ക് കാഴ്ച്ച വരവ്.

ഏപ്രില്‍ 21ന് രാവിലെ 5 മണി മുതല്‍ പുള്ളിക്കുറത്തി, ഊര്‍പ്പഴശി, വോട്ടക്കൊരുമകന്‍, കുണ്ടോറ ചാമുണ്ഡി,തൊരക്കാരത്തി, വിഷ്ണു മൂര്‍ത്തി, ഭഗവതിമാര്‍, ഗുളികന്‍ ദൈവക്കോലങ്ങള്‍.

ഉച്ചക്ക് 12 മണി മുതല്‍ അന്നദാനം. വൈകുന്നേരം 4 മണിക്ക് മാനേങ്കാവില്‍ നിന്നും പൂക്കോത്ത് കൊട്ടാരത്തിലേക്ക് തിരുവായുധം എഴുന്നള്ളത്ത് എന്നിവ നടക്കുമെന്ന്

പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം.ബാലകൃഷ്ണന്‍, സെക്രട്ടരി സി.നാരായണന്‍, വൈസ് പ്രസിഡണ്ട് പി. സുമേഷ്, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍, സെക്രട്ടരി യു.ശശീന്ദ്രന്‍, ട്രഷറര്‍ എ.പി.വത്സരാജ് എന്നിവര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിച്ചു.