പൂക്കോത്ത്‌തെരുവില്‍ രൂപേഷ് കുട്ടുവന്‍ മല്‍സരിക്കും-സംസ്ഥാന നേതാവിനെ പിന്തുണക്കാന്‍ ആരുമില്ല.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ഷുവര്‍സീറ്റായ പൂക്കോത്ത്‌തെരുവില്‍ സീറ്റുറപ്പിച്ച് കുട്ടുവന്‍ രൂപേഷ്.

നിലവിലുള്ള കൗണ്‍സിലര്‍ കെ.രമേശന്‍, സോമന്‍, മാവില പത്മനാഭന്‍ എന്നിവരുടെ പേരുകളും പൂക്കോത്ത്‌തെരുവില്‍ പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അവസാനം രൂപേഷിനാണ് നറുക്ക് വീണിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പേരില്‍ ആര് മല്‍സരിച്ചാലും അനായാസം ജയിക്കുന്ന വാര്‍ഡാണ് പൂക്കോത്ത്‌തെരു.

ഇവിടെ സ്ഥാനാര്‍ത്ഥിയാവാന്‍ രംഗത്തുവന്ന സംസ്ഥാന നേതാവിനെ പിന്തുണക്കാന്‍ പേരിന് പോലും ഒരാളെ കിട്ടിയില്ലെന്ന വിവരവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ മറ്റ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം പാതിവഴിയിലാണ്.

നേതാജി, കാക്കാഞ്ചാല്‍, തൃച്ചംബരം, പുഴക്കുളങ്ങര, പാളയാട് എന്നീ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി കണ്ടെത്താനുള്ളത്.

നേതാജിയും പാളയാടും കോണ്‍ഗ്രസിന് അനുകൂല ഘടകങ്ങളുണ്ടെങ്കിലും കാക്കാഞ്ചാലില്‍ മല്‍സരം കടുകട്ടിയാണെന്ന് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.

ഇപ്പോഴത്തെ ഏഴാംമൈല്‍ കൗണ്‍സിലര്‍ എം.പി.സജീറയായിരിക്കും ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്നാണ് വിവരം.