തോലന്‍ തറവാട് കളിയാട്ടം ഏപ്രില്‍ 26, 30, മെയ് ഒന്ന് തീയതികളില്‍
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ തോലന്‍ തറവാട് കുഞ്ഞാര്‍ കുറത്തിയമ്മ ദേവസ്ഥാനം പ്രതിഷ്ഠാദിനവും കളിയാട്ടവും ഏപ്രില്‍ 26, 30, മെയ് 1 തിയ്യതികളില്‍ നടത്തും.
ഏപ്രില്‍ 26-ന് പ്രതിഷ്ഠാദിനം. രാവിലെ 9 മണിക്ക് ഗണപതി ഹോമം, സന്ധ്യക്ക് 7 മണിക്ക് പൂജ. ഏപ്രില്‍ 30ന് കളിയാട്ടം.
സന്ധ്യക്ക് 7 മണിക്ക് കുഞ്ഞാര്‍ കുറത്തിയമ്മയുടെ തോറ്റം.
രാത്രി 11 മണിക്ക് അന്തിതോറ്റം.
മെയ് 1 ന് രാവിലെ 8.30 ന് കുഞ്ഞാര്‍ കുറത്തിയമ്മ, മന്ത്രമൂര്‍ത്തി എന്നി തെയ്യങ്ങളുടെ പുറപ്പാട്.