Skip to content
പിലാത്തറ: പൂങ്കാവ് മുനവീറുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പും
അനുമോദനവും സംഘടിപ്പിച്ചു.
പാണപ്പുഴ വില്ലേജ് ഓഫീസര്‍. കെ.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.
ബദര്‍ പള്ളി കമ്മറ്റി പ്രസിഡന്റ് എം.ആലിക്കുഞ്ഞി അധ്യക്ഷത വഹിച്ചു.
സദാര്‍ മുഅല്ലിംഎ.കെ. ഉമ്‌റുല്‍ ഫാറൂഖ്മൗലവി പ്രാര്‍ത്ഥനയും അനുഗ്രഹ പ്രഭാഷണവും നിര്‍വഹിച്ചു.
ഡോ.കെ. കബീര്‍ ക്ലാസ്സ് എടുത്തു.
ഇ.പി.അബ്ദുല്‍ സലാം, സജ്‌നാസ് പൂങ്കാവ്, കെ.വി.അബ്ദുറഹ്‌മാന്‍, ടി.കെ.പി.ആബിദ്, പി.കെ.അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.