പുറച്ചേരി പോറ്റിയില്ലത്ത് അഡ്വ.പി.ഈശ്വരന്‍ നമ്പൂതിരി(89)നിര്യാതനായി.

സംസ്‌കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ ഏഴിന് തറവാട്ട് പറമ്പില്‍.

പിലാത്തറ: പയ്യന്നൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനും ചെറുതാഴം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പുറച്ചേരി പോറ്റിയില്ലത്ത് അഡ്വ.പി.ഈശ്വരന്‍ നമ്പൂതിരി (89)നിര്യാതനായി.

1957 ല്‍ മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദമെടുത്ത് പയ്യന്നൂര്‍ ബാറില്‍ അഭിഭാഷകനായി.

പയ്യന്നൂര്‍ കോടതികളില്‍ 2018 വരെ പ്രവര്‍ത്തിച്ചു.

പയ്യന്നൂര്‍ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്.

കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച് പഞ്ചായത്ത് ഭരണസമിതിയില്‍ എത്തി 1963-64 കാലയളവില്‍ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

എന്‍.ഇ.ബാലറാം, കേരളീയന്‍, കാന്തലോട്ട്, പരിയാരം കിട്ടേട്ടന്‍, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ തുടങ്ങിയവരുമായി അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്നു.

ഭൂനിയമ പീഢിതസംഘം, നമ്പൂതിരി സമാജം എന്നിവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.

നിരവധി സാമൂഹിക- സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ:ഇരിങ്ങാലക്കുട ഇരിങ്ങാടപ്പിള്ളിമന പാര്‍വതി അന്തര്‍ജ്ജനം.

മക്കള്‍: മോഹനന്‍ നമ്പൂതിരി (റിട്ട. സൂപ്രണ്ടിംങ് എഞ്ചിനീയര്‍, ജല അതോറിറ്റി), സൗദാമിനി (മേക്കോണ്‍, പിലാത്തറ),
ഉഷ (അധ്യാപിക, കൊളക്കട ഹൈസ്‌കൂള്‍, കൊട്ടാരക്കര), ഗീത ( ബംഗളൂരു).

മരുമക്കള്‍: അഡ്വ.ഗൗരി അന്തര്‍ജനം (പയ്യന്നൂര്‍ ബാര്‍ ), ശങ്കരമംഗലം കൃഷ്ണന്‍ നമ്പൂതിരി (മാനേജിംഗ് ഡയറക്ടര്‍, മേക്കോണ്‍ പമ്പ്‌സ്, പിലാത്തറ), നാരായണന്‍ പോറ്റി (കിടങ്ങാപ്പിള്ളി, കൊട്ടാരക്കര), കുറുവേലി പെരികമന ഇല്ലത്ത് പ്രസാദ് ( എഞ്ചിനീയര്‍, ബംഗളരു).

സഹോദരങ്ങള്‍: സാവിത്രി( പേരുല്‍ നീലമന), സരസ്വതി ( മണിപ്പുഴ ഇല്ലം), ശങ്കരന്‍ നമ്പൂതിരി (മേല്‍ശാന്തി, പെരളശ്ശേരി ക്ഷേത്രം), അദിതി ( ഇരിങ്ങാടപ്പിള്ളി മന)