ജനങ്ങളെ ദ്രോഹിക്കാനായി ജനറേറ്ററും-തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിലാണ് ഈ അതിക്രമം

തളിപ്പറമ്പ്: തിരക്കേറിയ റോഡില്‍ ജനറേറ്റര്‍ കൊണ്ടിട്ട് ജനദ്രോഹം.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപമാണ് റോഡില്‍ ജനറേറ്റര്‍ കൊണ്ടുവെച്ചിരിക്കുന്നത്.

താലൂക്ക് ആശുപത്രിയില്‍ ഏപ്രില്‍ 7 ന് നടക്കുന്ന ലോകാരോഗ്യദിനം ആഘോഷത്തിന് ശബ്ദവും വെളിച്ചവും ഒരുക്കുന്നതിനാണ് വലിയ ജനറേറ്റര്‍ കൊണ്ടുവന്ന് റോഡരികില്‍ വെച്ചിരിക്കുന്നത്.

പൊതുവെ പകല്‍ രാത്രി എന്ന ഭേദമില്ലാതെ വലിയ തിരക്കനുഭവപ്പെടുന്ന താലൂക്ക് ആശുപത്രിക്ക് സമീപം സംസ്ഥാനപാത-36 ലാണ് കൂറ്റന്‍ ജനറേറ്റര്‍ വെച്ചിരിക്കുന്നത്.

ഇത് പ്രവര്‍ത്തിപ്പിക്കുമ്പോഴുള്ള പ്രശ്‌നങ്ങളും കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കുമാണ്.

ഗവ.താലൂക്ക് ആശുപത്രി വളപ്പില്‍ ജനറേറ്റര്‍ വെക്കാന്‍ ഇഷ്ടം പോലെ സ്ഥലമുള്ളപ്പോഴാണ് എല്ലാം സഹിക്കേണ്ടിവരുന്ന ജനങ്ങളെ ദ്രോഹിക്കാനായി ജനറേറ്ററും റോഡില്‍ തന്നെ വെച്ചിരിക്കുന്നത്.

ബന്ധപ്പെട്ട ആരോടും ഇതിന് അനുമതി വാങ്ങിയിട്ടുമില്ല. ബസ്‌റ്റോപ്പിന് സമീപത്തായിട്ടാണ് ഇത് വെച്ചിരിക്കുന്നത്.

ജനറേറ്റര്‍ അടിയന്തിരമായി റോഡില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.