തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തിയ്യന്നൂരിലെ പി.പി.രാഘവന്‍(84) നിര്യാതനായി.
ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു മരണം.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌മെമ്പര്‍, കുറുമാ ത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, കേരള അഡ്വക്കറ്റ് ക്ലര്‍ക്ക് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍, റബ്ബര്‍ മാര്‍ക്കറ്റിംഗ് സെസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദീര്‍ഘകാലം തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായും കെ.പി.സി.സിമെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തളിപ്പറമ്പ് കോടതിയില്‍ അഭിഭാഷക ക്ലാര്‍ക്കായും കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സംസ്ഥാനപ്രസിഡന്റായും
ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ:ടി.പി. പത്മിനി.
മക്കള്‍: ടി.പി.സുമേഷ് (എ.സി.പി കോഴിക്കോട് സിറ്റി പോലീസ് കണ്‍ടോള്‍ റൂം,) ദീപ.