പ്രേംനസീറിന്റെ വീട് വില്‍ക്കുന്നു, സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കണമെന്ന് നാട്ടുകാര്‍.

 

 

 

ചിറയിന്‍കീഴ്: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ചിറയിന്‍കീഴിലെ വീട് വില്‍പ്പനക്ക്, വീട് സര്‍ക്കാര്‍ വിലക്കുവാങ്ങി പ്രേംനസീര്‍ സ്മാരകമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍.

ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിന് ഇടതുവശത്താണ് ലൈലാ കോട്ടേജ് എന്ന പേരിലുള്ള വീട്.

പ്രേംനസീര്‍ മരണപ്പെട്ടിട്ട് 33 വര്‍ഷങ്ങള്‍ പിന്നിട്ടു. 1989 ജനുവരി 16 നാണ് അദ്ദേഹം ചെന്നൈയില്‍ വെച്ച് 61-ാം വയസില്‍ മരണപ്പെട്ടത്.

ചിറയിന്‍കീഴിലെ വീട്ടിന് 60 വര്‍ഷത്തോളം പഴക്കമുണ്ട്. നിരവധിപേരാണ് പ്രേംനസീറിന്റെ വീട് സന്ദര്‍ശിക്കാനായി ഇവിടെ എത്തുന്നതെങ്കിലും ഇത് കാടുപിടിച്ചുകിടക്കുകയാണ്.

ഷാനവാസ്, ലൈല, റസിയ, റീത്ത എന്നിവരാണ് പ്രേംനസീറിന്റെ മക്കള്‍.

ഇളയമകളായ റീത്തക്കാണ് നസീര്‍ ചിറയിന്‍കീഴിലെ വീട് നല്‍കിയത്. റീത്ത അടുത്തകാലത്ത് വീട് മകള്‍ക്ക് നല്‍കി.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് വീട് നിലനിര്‍ത്താന്‍ താല്‍പര്യമില്ലാത്തിനാലാണ് വില്‍പ്പന നടത്തുന്നത്.

50 സെന്റ് സ്ഥലം ഉള്‍പ്പെടെ അഞ്ച് കോടി രൂപയോളം വിലമതിക്കുന്നതാണ് വീട്.