പരിയാരം പ്രസ്‌ക്ലബ്ബ് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന്

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും.

ജെ.എസ്.എസ് ടവറിന്റെ ഒന്നാംനിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക.

ഉച്ചക്ക് ശേഷം രണ്ടിന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിക്കും.

ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് ആരംഭിക്കുന്ന പരിയാരം പ്രസ് ചാരിറ്റബില്‍ ട്രസ്റ്റ്(പി.പി.സി.ടി)പ്രവര്‍ത്തനോദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിക്കും.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ്, പരിയാരം ഇന്‍സ്പെക്ടര്‍ വിനീഷ്‌കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചടങ്ങില്‍ വെച്ച് പ്രസ്‌ക്ലബ്ബ് അംഗവും ഭാരത് സേവക് സമാജ് അവാര്‍ഡ് നേടിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയെ ആദരിക്കും.

പി.ഐ.ശ്രീധരന്‍, പി.ആര്‍.ജിജേഷ് എന്നിവര്‍ പ്രസംഗിക്കും.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, ഗവ.ആയുര്‍വേദ കോളേജ് എന്നീ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ജീവകാരുണ്യ  പ്രവര്‍ത്തനങ്ങള്‍
സജീവമാക്കാനും ഇവിടെ ചികില്‍സാര്‍ത്ഥം എത്തുന്ന ഏത് മാധ്യമ പ്രവര്‍ത്തകനും താമസിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രസ്‌ക്ലബ്ബ്‌സൗജന്യമായി ഏര്‍പ്പെടുത്തുന്നുണ്ട്.

പ്രമുഖ വ്യക്തികള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികളായ ടി.വി.പത്മനാഭന്‍, ജയരാജ് മാതമംഗലം, ഒ.കെ.നാരായണന്‍ നമ്പൂതിരി, ശ്രീകാന്ത് പാണപ്പുഴ, പപ്പന്‍ കുഞ്ഞിമംഗലം എന്നിവര്‍ അറിയിച്ചു.