തടവുകാരന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഓടിരക്ഷപ്പെട്ടു-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും ഓടിരക്ഷപ്പെട്ട തടവുകാരനെ പിടികൂടി.

ഇന്നലെ രാത്രി എട്ടോടെയാണ് കഴിഞ്ഞ  രണ്ടു
ദിവസമായി ഇവിടെ ചികില്‍സയില്‍ കഴിയുന്ന അരവിന്ദ് നായ്ക്ക്(45) കാവലുള്ള ജയില്‍ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

മകന്റെ പരാതിയിലാണ് ബദിയടുക്ക പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കാസര്‍ഗോഡ് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് അപസ്മാര രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ അരവിന്ദ് നായിക്കിനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

പ്രതി രക്ഷപ്പെട്ട വിവരം പരിയാരം പോലീസ് ബദിയടുക്ക പോലീസിനെ അറിയിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നോടെ സീതാംഗോളിയില്‍ വെച്ചാണ് ബദിയടുക്ക പോലീസ് അരവിന്ദ് നായിക്കിനെ പിടികൂടിയത്.