പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികില്‍സയിലിരിക്കെ മരിച്ചു.

പരിയാരം: ബി.ജെ.പി കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികില്‍സയിലിരിക്കെ മരണപ്പെട്ടു.

ചീമേനി തുറന്നജയിലില്‍ ശിക്ഷയനുഭവിച്ചുവരുന്ന പന്ന്യന്നൂര്‍ തയ്യുള്ളതില്‍ താഴെകുനിയില്‍ ടി.കെ.പവിത്രന്‍(54)ആണ് ഇന്നലെ രാത്രി പത്തരയോടെ മരിച്ചത്.

കോവിഡാനന്തര അസുഖത്തിന് കഴിഞ്ഞ നവംബര്‍ 14 നാണ് ഇദ്ദേഹത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

1996 മെയ് 25 ന് ഭാര്യയോടൊപ്പം ബൈക്കില്‍ യാത്രചെയ്യവേയാണ് ചന്ദ്രന്‍ കൊലചെയ്യപ്പെട്ടത്.  കേസിലെ രണ്ടാം പ്രതിയാണ് പവിത്രന്‍.

വിചാരണവേളയില്‍ വിദേശത്തായിരുന്നതിനാല്‍ ഹാജരാവാതിരുന്ന പവിത്രനെ 2007 ലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2013 ലാണ് പവിത്രന് ജീവപര്യന്തം ശിക്ഷവിധിച്ചത്.