കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മരിച്ചു.

പരിയാരം: സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു.

ഇരിക്കൂര്‍ പെരുവളത്തുപറമ്പ് ഫാറൂഖ്‌നഗറിലെ കുഞ്ഞിപ്പുരയില്‍ വീട്ടില്‍ മുഹമ്മദ്(60) ആണ് ഇന്ന് രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

പീഡനക്കേസില്‍ എറണാകുളം കേടതിയാണ് ശിക്ഷിച്ചത്.

പക്ഷാഘാതം ബാധിച്ച് ചികില്‍സയിലായിരുന്നു. ശ്വാസതടസം
കാരണം നില ഗുരുതരമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഭാര്യ: നസീറ.

മക്കള്‍: ജാസ്മിന, ജസീം, ജസീല.

മരുമക്കള്‍: അനീസ്, സഹദ്.

കബറടക്കം ഇന്ന് രാത്രി ഏഴിന് ഇരിക്കൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.