കൊലക്കേസ് പ്രതിയായ ജീവപര്യന്തം തടവുകാരന്‍ മരിച്ചു-

പരിയാരം: ജീവപര്യന്തം തടവുകാരന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചു.

മലപ്പുറം ചെക്കിലേരി പെരുമ്പലഹൗസില്‍ പോക്കുവിന്റെ മകന്‍ മമ്മിക്കുട്ടി(64)ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.

പാലക്കാട് മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു കൊലക്കേസില്‍ 2004 മുതല്‍ ശിക്ഷ അനുഭവിച്ചു വരികയാണ് മമ്മിക്കുട്ടി.

കടുത്ത പ്രമേഹരോഗിയായ മമ്മിക്കുട്ടിയുടെ ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു.

രോഗം ഗുരുതരമായതിനെതുടര്‍ന്ന് ഒക്ടോബര്‍ 16 മുതല്‍ മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികില്‍സയിലായിരുന്നു.