ഒന്നുകിൽ സർക്കാർ, അല്ലെങ്കിൽ സ്വകാര്യൻ – രണ്ടും ഒന്നിച്ച് വേണ്ട കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതർ

  • പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന സ്വകാര്യ പ്രാക്ടീസ് കർശനമായി തടയാൻ ഒരുങ്ങി അധികൃതർ. ഒന്നുകിൽ സ്വകാര്യം അല്ലെങ്കിൽ സർക്കാർ എന്ന കാര്യം ഇവരെ അറിയിച്ചു കഴിഞ്ഞതായി ബന്ധപ്പെട്ട പറഞ്ഞു.മെഡിക്കൽ കോളേജിൽ നിന്നും നോൺ പ്രാക്ടീസ് അലവൻസ് ഉൾപ്പെടെ കൈപ്പറ്റി തലശേരിയിലെയും കണ്ണൂരിലെയും വൻകിട ആശുപത്രികളിൽ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തുന്ന ഡോക്ടർമാരുടെ വിവരങ്ങൾ വിജിലൻസ് വിഭാഗം ശേഖരിച്ചു കഴിഞ്ഞതായാണ് വിവരം. അടുത്ത ദിവസങ്ങളിൽ ഇവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാവുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു.