കരുവഞ്ചാലിലും ഇനി 20 രൂപക്ക് ഊണുകഴിക്കാം

  1. കരുവഞ്ചാൽ: കരുവഞ്ചാലിൽ ഇനി 20 രൂപക്ക് ഊണുകഴിക്കാം.  2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുബശ്രീ ഗ്രൂപ്പിന് നടുവിൽ ഗ്രാമപഞ്ചായത്തിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ചത്. നടുവിൽ ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഹോട്ടലാണിത്.; 20 രൂപയ്ക്ക് ഇവിടെ ഊൺ ലഭിക്കും.  തൊഴിലാളികൾക്കും, വ്യാപാരികൾക്കും ഗുണകരമാകും: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടംപള്ളിൽ, ഉദ്ഘാടനം നിർവ്വഹിച്ചു, രേഖ രഞ്ചിത്ത്, സെബാസ്റ്റ്യൻ വിലങ്ങോലിൽ, ജോസ് ആലിലക്കുഴിയിൽ ഋഷികേശ് ബാബു, .ടി ഡി ബാബു, ടോമി കുമ്പിടിയാമാക്കൽ;വി എ റഹിം, ജെയിംസ് പുത്തൻപുര, രാജമ്മ ബാലൻ, ഉഷ സുരേഷ് എന്നിവർ സംസാരിച്ചു.