സ്വകാര്യ സൊസൈറ്റിയുടെ ബോര്‍ഡ്-അതും സര്‍ക്കാര്‍ സ്ഥാപനത്തില്‍–
പരിയാരം: സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒരു സൊസൈറ്റിയുടെ പേരില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പരാതി.

ആശുപത്രിയിലെ ആറാം നിലയിലെ ഓപ്പറേഷൻ തീയേറ്ററിനും ഐസിയു വിനും സമീപമുളള സെന്‍ട്രല്‍ സ്‌റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് ഈ ബോര്‍ഡ്.
ഹോസ്പിറ്റല്‍ സ്‌റ്റെറൈല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സൊസൈറ്റിയുടെ പേരിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചത്.
ഇത് ആര് സ്ഥാപിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
ഇവിടെയുള്ള ജീവനക്കാരിടലയില്‍ തന്നെ ഇത് ചര്‍ച്ചാ വിഷമായിട്ടുണ്ട്.
സൊസൈറ്റി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഡനീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍ക്ക് ഉള്‍പ്പെടെ ഇത് സംബന്ധിച്ച പരാതികള്‍ നല്‍കിയതായാണ് വിവരം.
