പ്രിയ വര്‍ഗീസിന്റെ നിയമനം യു.ജി.സി.മാനദണ്ഡപ്രകാരം

 

പ്രത്യേക ലേഖകന്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ  സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി നിയമിക്കപ്പെടാന്‍ യു.ജി.സി വ്യവസ്ഥപ്രകാരം യോഗ്യതകളുണ്ടെന്ന് സര്‍വകലാശാലവൃത്തങ്ങള്‍.

അസിസ്റ്റന്റ് പ്രഫസര്‍- തത്തുല്യ തസ്തികയില്‍ സര്‍വകലാശാലയിലോ കോളജിലോ എട്ടുവര്‍ഷം അധ്യാപന പരിചയം അല്ലെങ്കില്‍ സര്‍വകലാശാല-ദേശീയസ്ഥാപനത്തില്‍ ഗ വേഷണപരിചയം എന്നതാണു യു.ജി.സി. നിശ്ചയിച്ചിട്ടുള്ള യോഗ്യത.

ഇതനുസരിച്ച്, നേരിട്ടുള്ള നിയമനത്തിനോ സ്ഥാനക്കയറ്റത്തിനോ പ്രിയയ്ക്ക് നിലവിലെ ജോലിപരിചയം കണക്കാക്കാമെന്നു സര്‍വകലാശാല വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിനു പ്രിയയുടെ ഗവേഷണകാലയളവും സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറായുള്ള പരിചയവും കണക്കിലെടുത്തതാണു വിവാദമായത്.

അസി. പ്രഫസറായി എട്ടുവര്‍ഷം അധ്യാപന പരിചയവും നിശ്ചിത മാനദണ്ഡപ്രകാരമുള്ള ഏഴ് പ്രബന്ധങ്ങളും റിസര്‍ച്ച് സ്‌കോറുമുണ്ടാകണം.

2012 ല്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ മലയാളം അസി പ്രഫസറായി നിയമനം ലഭിച്ച പ്രിയ മൂന്നുവര്‍ഷത്തെ അവധിയിലാണു ഗവേഷണം പൂര്‍ത്തിയാക്കി പിഎച്ച്.ഡി. നേടിയത്.

രണ്ടുവര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ് സര്‍വിസ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു.

ഇത് അസി. പ്രഫസര്‍ക്ക് തുല്യമായ തസ്തികയാണെന്നാണ് അവകാശവാദം.