പ്രഫ.വി.ഡി.ജോസഫ്(88)നിര്യാതനായി.

ശ്രീകണ്ഠപുരം: യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മരണപ്പെട്ടു.

48 വര്‍ഷമായി ശ്രീകണ്ഠപുരം എസ് ഇ എസ് കോളെജ് സെക്രട്ടറിയായിരുന്ന പ്രഫ.വി.ഡി.ജോസഫ്(88) ആണ് മരണപ്പെട്ടത്.

ഒക്ടോബര്‍ 14 ന് സ്ഥാനത്ത് നിന്ന് വിരമിച്ച് യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത ദിവസമായിരുന്നു മരണം.

തലശേരി ബി എഡ് കോളേജ് റിട്ട പ്രിന്‍സിപ്പല്‍-ഇന്‍ ചാര്‍ജ്ജ്, ശ്രീകണ്ഠപുരം, നെടുങ്ങോം ഹൈസ്‌കൂളുകളില്‍ അധ്യാപകന്‍, ശ്രീകണ്ഠപുരം ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍, വൈസ്‌മെന്റ്‌സ് ക്ലബ് ജില്ല ഗവര്‍ണര്‍, ശ്രീകണ്ഠപുരം ഓഫീസേഴ്‌സ് ക്ലബ് പ്രസിഡന്റ്, സീനിയര്‍ സിറ്റിസന്‍സ് ഫോറം ജില്ല പ്രസിഡന്റ്, സമരിറ്റന്‍ പാലിയേറ്റീവ് ഭാരവാഹി, കെ എസ് എസ് പി യു ഭാരവാഹി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ:പരേതയായ സിസിലി.

മക്കള്‍: ബീന, ജോസി, അജി, മിനി, സൈജോ.

മരുമക്കള്‍: ഫ്രാന്‍സിസ്, സണ്ണി, ജോസ്, ടോം, ജോബി.

ശവസംസ്‌ക്കാരം 17 ന് വ്യാഴാഴ്ച്ച മൂന്നിന് കോട്ടൂര്‍ പള്ളിയില്‍.