മണിപ്പൂര്‍: നാല് ഇടവകകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധ റാലി.

കടന്നപ്പള്ളി: നാല് ഇടവകകളുടെ നേതൃത്വത്തില്‍ കടന്നപ്പള്ളി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധറാലി സംഘടിപ്പിച്ചു.

പരിയാരം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍, മുടിക്കാനം സെന്റ് ആന്റണീസ്, പരിയാരം സെന്റ് മേരീസ, കാവിന്‍ചാല്‍ അമലോല്‍ഭവ മാതാ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് മണിപ്പൂര്‍ കലാപത്തിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരയുളള അതിക്രമത്തിനുമെതിരെ പ്രതിഷേധ റാലി നടത്തിയത്.

ഏമ്പേറ്റില്‍ നിന്നുമാരംഭിച്ച റാലി ഫാ.സെബാസ്റ്റ്യന്‍ കുഞ്ഞിപ്പളളി ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ കോളജിന് സമീപം നടന്ന സമാപന യോഗത്തില്‍ പി.വി.ഷാജി അധ്യക്ഷത വഹിച്ചു. ഫാ.ബിനു പ്രസംഗിച്ചു.

ഫാ.ലോറന്‍സ്, ഫാ.റോബിന്‍സണ്‍, ഫാ.പ്ലേറ്റോ, ഫാ.സിജോ അബ്രഹാം, ഷംജി ദാസന്‍, സുനില്‍ ബാബു, ജോസ് മുടിക്കാനം, റോയ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. ജയ്‌സണ്‍ മാത്യു നന്ദി പറഞ്ഞു.