പൂക്കോയതങ്ങള്‍ ഹോസ്പിസ് പന്നിയൂര്‍(പി.ടി.എച്ച്) പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് : പൂക്കോയ തങ്ങള്‍ ഹോസ്പിസ് സംസ്ഥാത്ത് ആരംഭിച്ച ഹോം കെയര്‍ യൂണിറ്റിന്റെ 44-ാമത്തെ സെന്റര്‍ കുറുമാത്തൂര്‍ പഞ്ചായത്തിലെ പന്നിയൂരില്‍ ആരംഭിച്ചു.

പന്നിയൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങ് പി.ടി.എച്ച്  സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ:എം.എ അമീറലി ഉദ്ഘടനം ചെയ്തു.

പ്രസിഡന്റ് നാസര്‍ പന്നിയൂര്‍ അധ്യക്ഷത വഹിച്ചു.

പി.ടി.എച്ച് സംസ്ഥാന കമ്മിറ്റി അംഗം ഷമീമ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.

ഷൗക്കത്തലി പൂമംഗലം, കെ.പി നൂറുദ്ദീന്‍, നൗഷാദ് പുതുക്കണ്ടം, കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബീവി, വാര്‍ഡ് മെമ്പര്‍ പി.ബീപാത്തു, കെ.വി.കെ അയൂബ്, കെ.വി മുസ്തഫ, പി.മുസ്തഫ, പി.ടി.എച്ച് ഭാരവാഹികളായ കെ.വി. ജാബിര്‍, പി.എ ഷാജഹാന്‍, പി.ഫാറൂഖ്, സി. മുഹമ്മദ് കുഞ്ഞി, നഴ്സ് സിന്‍ജിഷ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി ടി.പി.സഈദ് സ്വാഗതവും ട്രഷറര്‍ കെ മുസ്തഫ പൊക്കുണ്ട് നന്ദിയും പറഞ്ഞു.