ജോസേട്ടന്‍ ഇറങ്ങുന്നു–ഇനി മാണിസാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം പഠിപ്പിക്കും.

കണ്ണൂര്‍: അധ്വാനവര്‍ഗ സിദ്ധാന്തം പഠിപ്പിക്കാനായി പി.ടി.ജോസ് രംഗത്തിറങ്ങി. കേരളാ കോണ്‍ഗ്രസ്(എം) പാര്‍ട്ടിയുമായി
ഇടഞ്ഞുനില്‍ക്കുന്ന നേതാവ് പി.ടി.ജോസ് പുതിയ സംഘടനവുമായിട്ടാണ് രാഷ്ട്രീയ രംഗത്ത് പുതിയ നീക്കം നടത്തുന്നത്.
കെ.എം.മാണിയുടെ മൂന്നാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ -9 നാണ് ജോസിന്റെ പുതിയ ചുവടുവെപ്പ്. അധ്വാനവര്‍ഗ സിദ്ധാന്ത പഠനവേദി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി.
രാവിലെ 11.30 ന് മേലെചൊവ്വ പാവനാത്മ പ്രോവിന്‍ഷ്യലേറ്റ് ഓഡിറ്റോറിയത്തിലാണ് അനുസ്മരണ യോഗം.
ഡോ.അലക്‌സ് വടക്കുംതലയാണ് ഉദ്ഘാടകന്‍.
പാവനാത്മ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാല്‍ ഫാ.സ്റ്റീഫന്‍ ജയരാജ് അധ്യക്ഷത വഹിക്കും.
കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
പ്രഫ.മുഹമ്മദ് അഹമ്മദ്, തലശേരി സൊഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയരക്ടര്‍ ഫാ.ബെന്നി നിരപ്പേല്‍, ചൂര്യായി ചന്ദ്രന്‍ മാസ്റ്റര്‍, പി.കെ.പ്രേമരാജന്‍, ഡോ.വിജയന്‍ ചാലോട്, ടി.പി.ആര്‍.നാഥ് എന്നിവര്‍ പ്രസംഗിക്കും.
പി.ടി.ജോസ് ചെയര്‍മാനായി രൂപീകരിച്ച അധ്വാനവര്‍ഗ സിദ്ധാന്ത പഠനവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നതെങ്കിലും
ജോസ് കെ.മാണിയുമായി അകല്‍ച്ചയിലുള്ള കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയായി ഇത് മാറിയേക്കുമെന്നാണ് സൂചനകള്‍.
തന്റെ ശക്തി തെളിയിച്ച് ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കാനുള്ള നീക്കത്തിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.
