ശബരിമല മാത്രമല്ല ഈ ലോകം തന്നെ പുണ്യം പൂങ്കാവനമാക്കണം. രാജശ്രീ തൃക്കേട്ട നാള്‍ പന്തളം വലിയ കോയിക്കല്‍ രാജരാജവര്‍മ്മ.
തളിപ്പറമ്പ്: ശബരിമല മാത്രമല്ല, ഈ ലോകം തന്നെ പുണ്യം പൂങ്കാവനമാക്കണമെന്ന് രാജശ്രീ തൃക്കേട്ട നാള്‍ പന്തളം വലിയ കോയിക്കല്‍ രാജരാജവര്‍മ്മ.
ആവശ്യത്തിനും അനാവശ്യത്തിനും ഒരു ഭാഗത്ത് മരങ്ങള്‍ വെട്ടി നശിപ്പിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് പുണ്യം പൂങ്കാവനം പദ്ധതിയുടെ മരം വെച്ച് പിടിപ്പിക്കല്‍ ശ്ലാഘനീയമാണെന്നും വീട്ടിലൊരു മരം എന്ന പുണ്യം പൂങ്കാവനം പദ്ധതി ആശയം ഏവരും മാതൃകയാക്കണമെന്നും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കണ്ണൂര്‍ജില്ലയുടെ ചരിത്രത്തിലാദ്യത്തെ അയ്യപ്പ സംഗമം പി.നീലകണ്ഠയ്യര്‍ സ്മാരക മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ ദേവസ്വം ബോര്‍ഡും പുണ്യം പൂങ്കാവനം പദ്ധതിയും കൈകോര്‍ത്ത് പ്രകൃതിക്കായി നീങ്ങുമ്പോള്‍ പിന്നില്‍ ഏവരും അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പുണ്യം പൂങ്കാവനവുമായി ചേര്‍ന്നുള്ള ഇത്തരമൊരു സംരംഭം മറ്റു ദേവസ്വം ബോര്‍ഡുകളുമേറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ ജില്ല കോഓര്‍ഡിനേറ്റര്‍ കെ.സി.മണികണ്ഠന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മുദ്രധാരണം മുതല്‍ മലയാത്ര കഴിഞ്ഞ് മടങ്ങിവന്ന് മുദ്ര അഴിക്കുന്നതു വരെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ അദ്ദേഹം വ്യക്തമാക്കി.
2011 മുതലുള്ള പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി രമേഷ് മുഖ്യാതിഥിയായിരുന്നു. സതീശന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ പി.ടി.മുരളീധരന്‍ , മുല്ലപ്പള്ളി നാരായണന്‍, ഗിരീഷ് കുമാര്‍, ശ്രീജിത്ത്, സത്യനാരായണന്‍, ജില്ല കണ്‍വീനര്‍ ഗിരീശന്‍പി.കീച്ചേരി, ടി.പി. രാജന്‍, വിനോദ് കണ്ടക്കൈ എന്നിവര്‍ സംസാരിച്ചു.
25 ഗുരുസ്വാമിമാരെ ചടങ്ങില്‍ ആദരിച്ചു. ജില്ല കണ്‍വീനര്‍മാരായ വിജയ് നീലകണ്ഠന്‍ സ്വാഗതവും പി.വി.സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
നേരത്തെ പൂര്‍ണ്ണ കുംഭം നല്‍കിയും വാദ്യമേളങ്ങളോടെയുമാണ് പന്തളം വലിയകോയിക്കല്‍ രാജരാജവര്‍മ്മയെ സ്വീകരിച്ചത്. സ്വീകരിച്ചത്.
