23 കുപ്പി പുതുച്ചേരി മദ്യവുമായി കാനൂലിലെ കുറ്റിപ്രത്ത് വീട്ടില്‍ നവീന്‍ അറസ്റ്റിലായി.
തളിപ്പറമ്പ്: കാറില്‍ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.
ധര്‍മ്മശാല കാനൂല്‍ മൊറാഴ സ്വദേശി കുറ്റിപ്രത്ത് വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ കെ.വി.നവീന്‍(47)നെയാണ് ആന്തൂര്‍ കുഴിച്ചാലില്‍ വെച്ച് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
മദ്യം കടത്തിയ കെ.എല്‍-59-ഡി-1311 മാരുതി സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു.
ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്തു.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, എം.വി.ശ്യാംരാജ്, പി.പി.റെനില്‍കൃഷ്ണന്‍, എക്‌സൈസ് ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
