അവ്യക്തത ഇനിയില്ല, വ്യക്തത മാത്രം-പി.വി.രാമചന്ദ്രന്‍ മാസ്റ്ററുടെ പുസ്തകം പ്രകാശനം ചെയ്തു.

ധര്‍മ്മശാല: പി.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ അരോളി രചിച്ച തന്റെ പ്രഭാഷണങ്ങളുടെ സമ്പൂര്‍ണ്ണരൂപമായ അവ്യക്തതയില്‍ നിന്ന് വ്യക്തതയിലേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം കണ്ണൂര്‍

തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയില്‍ കണ്ണൂര്‍ അമ്രതാനന്ദാ മഠാധിപതി സംപുജ്യ സ്വാമി അമ്യത കൃപാനന്ദപുരി നിര്‍വഹിച്ചു.

ടി.കരുണാകരന്‍ മാസ്റ്റര്‍, കെ.വേലായുധന്‍ മാസ്റ്റര്‍, സി.ഒ.രാധാകൃഷ്ണന്‍ മാഷിന്റെ മകന്‍ മകള്‍, ബന്ധുമിത്രാദികള്‍, ശിഷ്യര്‍ രാഷ്ട്രീയ നേതാക്കള്‍, ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

80-ാം പിറന്നാള്‍  ആഘോഷിക്കുന്ന മാസ്റ്റര്‍ക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസാദസദ്യയും നടന്നു.

ജിസ്ടിയു സംസ്ഥാന പ്രസിഡന്റ്, അധ്യാപകന്‍ പ്രഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് രാമചന്ദ്രന്‍ മാസ്റ്റര്‍.