പൊതുമരാമത്ത് വകുപ്പിന്റെ അഭ്യാസക്കുഴി-ഇടപെട്ട നഗരസഭാ കൗണ്‍സിലറെ അപമാനിച്ചതായി ആരോപണം.
തളിപ്പറമ്പ്: ഓവുചാലിന് മുകളിലിട്ട ഗ്രില്‍സ് പൊട്ടിത്തകര്‍ന്ന നിലയില്‍. നവീകരിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം.
തളിപ്പറമ്പ് മെയിന്‍ റോഡില്‍ നിന്നും മാര്‍ക്കറ്റ്-ഗോദ റോഡിലെ ഗ്രില്‍സ് 3 വര്‍ഷത്തോളമായി നിരന്തരം പൊട്ടിക്കൊണ്ടിരിക്കുകയാണ്.
പല തവണകളായി വഴിയാത്രക്കാര്‍ക്ക് ഇതുമൂലം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിരന്തരമായി കാല്‍നടക്കാരും വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്.
3 വര്‍ഷമായി വാര്‍ഡ് കൗണ്‍സിലര്‍ സ്വന്തം നിലയില്‍ ഇത് റിപ്പയര്‍ ചെയ്തുകൊണ്ടിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
വാര്‍ഡ് കൗണ്‍സിലര്‍ നുബ്‌ല താലൂക്ക് വികസനസമിതിയില്‍ പ്രശ്‌നം അവതരിപ്പിച്ച് ശാശ്വത പരിഹാരം തേടിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
സ്വകാര്യ വ്യക്തിയെ കൊണ്ട് താലൂക്ക് വികസന സമിതിയില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് ചെയ്തത്.
പൊട്ടിയ ഗ്രില്‍സ് താല്‍ക്കാലികമായി റിപ്പയര്‍ ചെയ്ത് റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിന് അനുകൂലമാക്കി.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച വാര്‍ഡ് കൗണ്‍സിലറായ തന്നെ അപമാനിച്ചു
എന്നല്ലാതെ ഇന്നും പ്രശ്‌നത്തിന് യാതൊരു പരിഹാരവുമില്ലെന്ന് കൗണ്‍സിലര്‍ നുബ്‌ല പറയുന്നു.