അനാവശ്യമായ എക്‌സ്‌റേ-സി.ടി സ്‌കാനിംഗുകള്‍ ഒഴിവാക്കണം, കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം: ഉക്കാസ് അഹമ്മദ്.

കാസര്‍ഗോഡ്: അനാവശ്യമായ എക്‌സ്‌റേ-സി.ടി.സ്‌കാനിങ്ങുകള്‍ ഒഴിവാക്കണമെന്നും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും പ്രമുഖ റേഡിയേഷന്‍ വിദഗ്ദ്ധന്‍  ഉക്കാസ് അഹമ്മദ്.

സുരക്ഷിതമായി കൈകാര്യം ചെയ്താല്‍ മാത്രമേ റേഡിയോഗ്രാഫിയില്‍ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഒരുപോലെ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂെവന്നും, ഇതിന് നിബന്ധനകള്‍ അതുപോലെ അനുസരിക്കണമെന്നും പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ കൂടിയായ ഉകാസ് അഹമ്മദ് പറഞ്ഞു.

രോഗികളുടെ സുരക്ഷ എന്നതാണ് ഈ വര്‍ഷത്തെ റേഡിയോഗ്രാഫിദിന സന്ദേശം. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി റേഡിയോഗ്രാഫി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക റേഡിയോഗ്രാഫി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രി സുപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. റേഡിയോഗ്രാഫര്‍ രഹന സ്വാഗതവും സ്റ്റാഫ് കൗണ്‍
സില്‍ സെക്രട്ടറി വിജേഷ് നന്ദിയും പറഞ്ഞു.