റാഗിങ്ങ്- സര്‍ സയ്യിദ് കോളേജിലെ നാല് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
തളിപ്പറമ്പ്: സര്‍സയ്യിദ് കോളേജില്‍ റാഗിങ്ങ്, നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.
ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയെ റാഗിങ്ങിന് വിധേയനാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത
സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാര്‍ നാല് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.
പയ്യാവൂരിലെ മുഹമ്മദ് നിദാന്‍(18), തളിപ്പറമ്പ് ഫാറൂഖ്‌നഗറിലെ മുഹമ്മദ് ആഷിഖ്(19), കണ്ണൂര്‍ കസാനക്കോട്ടയിലെ മുഹമ്മദ് സീഷന്‍(19), തലശേരി പെരിങ്ങത്തൂരിലെ റിസ്‌നാന്‍ റഫീക്ക്(19) എന്നിവരെയാണ് അറസറ്റ് ചെയ്തത്.