എസ്.ഐ എം.രഘുനാഥിന് പോലീസ് സംഘടനകളുടെ യാത്രയയപ്പ്.

തളിപ്പറമ്പ്: എസ്.ഐ എം.രഘുനാഥിന് പോലീസ് സംഘടനകളുടെ യാത്രയയപ്പ്.

കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്.

തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും 32 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന രഘുനാഥിന് റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍ ഐപിഎസ് ഉപഹാരം നല്‍കി.

സമ്മേളനത്തിന്റെ ഉദ്ഘാടനവുംഅദ്ദേഹം നിര്‍വ്വഹിച്ചു.

ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു.

കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി രമേശന്‍ വെള്ളോറ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍.വി.രമേശന്‍, കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.പ്രവീണ, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് എന്നിവര്‍ പ്രസംഗിച്ചു.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പി.അനീഷ് സ്വാഗതവും കെ പി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.പ്രസാദ് നന്ദിയും പറഞ്ഞു.