ട്രെയിനുകളിലെ രാത്രിയാത്രക്ക് മാര്‍ഗരേഖ-മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന ഒന്നും അനുവദിക്കില്ല.

      

രാത്രിയാത്രകള്‍ കൂടുതല്‍ സുഖപ്രദവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഇതനുസരിച്ച് രാത്രി പത്തിന് ശേഷം ട്രെയിനുള്ളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനും ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതിനും കര്‍ശന വിലക്ക് ഉണ്ടാകും.

സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ റില്‍സ് കണ്ടാലോ ഫോണില്‍ സംസാരിച്ചാലോ പിടിവീഴും എന്ന കാര്യം ഉറപ്പ് മാത്രമല്ല പിഴത്തുകയും അടയ്ക്കണം.

ഓരോ യാത്രക്കാരനും രാത്രി ഉറങ്ങാനും വിശ്രമിക്കാനും പൂര്‍ണ അവസരവും അവകാശവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ മാര്‍ഗരേഖ കൊണ്ട് ലക്ഷ്യമിടുന്നത്.

പരാതികള്‍ വ്യാപകമായ സാഹചര്യ ത്തിലാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ റെയില്‍വേ മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്.

1984- ലെ റെയില്‍വേ നിയമംസെക്ഷന്‍ 145 അനുസരിച്ച് ശബ്ദമുണ്ടാക്കി സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കുറ്റ കരമാണ്.

ഈ നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയാണ് പതിവ്.

അവഗണിച്ചാല്‍ 500 മുതല്‍ 1,000 രൂപ വരെ പിഴചുമത്തും.

രാത്രി പത്തിന് ശേഷം മൊബൈല്‍ ഫോണുകളില്‍ ഹെഡ് ഫോണുകള്‍ ഉപയോഗിക്കാതെ ഉച്ചത്തില്‍ത്തില്‍ സംസാരിക്കാനോ പാട്ട് കേള്‍ക്കാനോ ഇനി മുതല്‍ പാടില്ല.

മാത്രമല്ല രാത്രി ആവശ്യത്തിനുള്ള ഡിം ലൈറ്റ് ഒഴികെയുള്ള മുഴുവന്‍ ലൈറ്റുകളും ഓഫ് ചെയ്യണം.

നിയമലംഘകരോട് ഇനി മുതല്‍ ഒരു വിട്ടുവീഴ്ച്ചകളും ഉണ്ടാവില്ലെന്ന് മാര്‍ഗരേഖയില്‍ അധികൃതര്‍ അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്.

രാത്രി 10 ന് ശേഷം ലൈറ്റ് പാടില്ല
മൊബൈലില്‍ ഉച്ചത്തില്‍ സംസാരം
പാട്ട് കേള്‍ക്കല്‍,
റീല്‍സ് കാണല്‍
ഒന്നും അനുവദിക്കില്ല
വിലക്ക് ലംഘിച്ചാല്‍ പിഴ.