രക്ഷസ്സ് രക്തപാനം തുടങ്ങിയിട്ട് 39 വര്‍ഷം.
എച്ച്.ആര്.ഫിലിംസ് എന്ന ബാനറില്‍ പി.എച്ച്.റഷീദ്, ഹസന് എന്നിവര്‍ നിര്‍മ്മാണ പങ്കാളികളായി ആദ്യം നിര്‍മ്മിച്ച സിനിമയാണ് 1974 ല്‍ റിലീസ് ചെയത് ചഞ്ചല.

1975 ല്‍ അഷ്ടമിരോഹിണി, ടൂറിസ്റ്റ് ബംഗ്ലാവ്, 76 ല്‍ കാമധേനു, 78 ല്‍ അഗ്നി എന്നീ സിനിമകള്‍ നിര്‍മ്മിച്ച ശേഷം ഈ കൂട്ടുകെട് വേര്‍പിരിഞ്ഞു.
1978 ല്‍ തന്നെ ആരിഫാ എന്റര്‍പ്രൈസസ് എന്ന പേരില്‍ ഹസന് ഭാര്യയുടെ പേരില്‍ പുതിയ നിര്‍മ്മാണ കമ്പനി തുടങ്ങി.
ആര്. രഘുവരന് നായര്‍ സംവിധാനം ചെയ്ത ചക്രായുധമാണ് ആദ്യമായി നിര്‍മ്മിച്ച ചിത്രം.
1978 ല്‍ സൊസൈറ്റി ലേഡി, 79 ല്‍ അവള് നിരപരാധി എന്നീ സിനിമകള്‍ കൂടി നിര്‍മ്മിച്ചു. ഈ മൂന്ന് സിനിമകളും സാമ്പത്തികമായി വലിയ വിജയം നേടിയില്ല.
1980 ല്‍ ജോഷിയുടെ സംവിധാനത്തില്‍ നിര്‍മ്മിച്ച മൂര്‍ഖന്‍ വലിയ വിജയമായതോടെ തുടരെ തുടരെ നിരവധി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു.
മിസ്റ്റര്‍ മൈക്കിള്‍, ബൈന്‍സ് വാസു, കാഹളം, അനുരാഗക്കോടതി, ഭീമന്, തടാകം, അസുരന്, രക്ഷസ്, ജനകീയകോടതി, നേതാവ്, രാധയുടെ കാമുകന്, കണ്ണാരം പൊത്തി പൊത്തി, വമ്പന്‍, അഷ്ടബന്ധം, സാമ്രാജ്യം, ശുദ്ധമദ്ദളം എന്നീ സിനിമകളാണ് നിര്‍മ്മിക്കപ്പെട്ടത്.
എല്ലാ തരത്തിലുമുള്ള സിനിമകള്‍ നിര്‍മ്മിച്ച ആരിഫാ എന്റര്‍പ്രൈസസ് നിര്‍മ്മിച്ച ഏക ഹൊറര്‍ സിനിമയാണ് രക്ഷസ്സ്.
1984 നവംബര്‍ 8 നാണ് രക്ഷസ്സ് പ്രദര്‍ശനത്തിനെത്തിയത്. 39 വര്‍ഷം മുമ്പ് ഇതേ ദിവസം.
ഹസ്സനാണ് സംവിധായകന്.
സുകുമാരന്‍, രതീഷ്, സീമ, ശങ്കരാടി, കുതിരവട്ടംപപ്പു, ഭീമന്‍രഘു, അഞ്ജു, ബേബി അജിത, ഗോമതി, സത്താര്‍ എന്നിവരാണ് മുഖ്യവേഷത്തില്‍.
കഥ, തിരക്കഥ ഹസ്സനും സംഭാഷണം മകന് അസ്ക്കറുമാണ്.
ക്യാമറ-വിജയകുമാര്‍, എഡിറ്റര്‍ ചക്രപാണി. കല മധു, പരസ്യം പി.എന്‍.മേനോന്.
രാജ് പിക്ച്ചേഴ്സാണ് വിതരണക്കാര്‍.
ഹസന് നിര്‍മ്മിച്ച എല്ലാ സിനിമകളുടെയും സംഗീതസംവിധായകന് എ.ടി.ഉമ്മറാണ്.
രക്ഷസ്സിന് വേണ്ടി പാട്ടുകളെഴുതിയത് കെ.ജി.മേനോന്, രാമചന്ദ്രന് പൊന്നാനി, വാസുദേവന്‍ പനമ്പിള്ളി, കെ.സി.മുഹമ്മ്കുട്ടി മുല്ല എന്നിവരാണ്.
ഗാനങ്ങള്‍-
1-ആമോദം-യേശുദാസ്, അമ്പിളി, ബേബി ഗീത.
2-ഈ മമ്മദ്ക്കാക്കെന്നുമെന്നും-യേശുദാസ്.
3-സ്നേഹധാരയില്‍-വാണിജയറാം.
4-വമ്പുറ്റ ഹംസ-യേശുദാസ്.
