പറശിനിക്കടവില്‍ പീഡനം: ടാക്‌സി ഡ്രൈവറുടെ പേരില്‍ കേസ്.
തളിപ്പറമ്പ്: ഭര്‍ത്താവിനോടൊപ്പം പറശിനിക്കടവ് ദര്‍ശനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.
2023 ഡിസംബര്‍ 2 മുതല്‍ 2024 ഏപ്രില്‍ 25 വരെ ഉഡുപ്പി, പറശിനിക്കടവ്, നെയ്യാറ്റഇന്‍കര, കൊല്ലം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പാലക്കാട് നിന്നും ടാക്‌സിയില്‍ വന്നതായിരുന്നു യുവതി.
ഭര്‍ത്താവില്ലാത്ത സമയത്ത് ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.
ഡ്രൈവര്‍ ഒറ്റപ്പാലം സ്വദേശി പ്രശാന്തിന്റെ പേരിലാണ് കേസ്.
യുവതി ഒറ്റപ്പാലം പോലീസിന് നല്‍കിയ പരാതി സംഭവം നടന്നത് തളിപ്പരമ്പ് പോലീസ് പരിധിയിലായതിനാല്‍ ഇങ്ങോട്ടേക്ക് കൈമാറുകയായിരുന്നു.