ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം-ആര്‍.എ.ടി.എഫ്.

കണ്ണൂര്‍: മൗലികാവകാശങ്ങളും സ്വാഭാവിക നീതിയും നിഷേധിച്ചും പിന്നോക്ക വിഭാഗങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും വര്‍ധിപ്പിച്ചു വര്‍ഗീയ ദ്രുവീകരണം സൃഷ്ടിച്ചും നടത്തുന്ന എല്ലാവിധ ശ്രമങ്ങളില്‍ നിന്നും

പിന്തിരിയണമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും റിട്ട.അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം കേന്ദ്ര-കേരള സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.

മാര്‍ച്ച് 24 ന് മണ്ണാര്‍ക്കാട്ട് നടക്കുന്ന സമ്മേളനം വന്‍ വിജയമാക്കാന്‍ ജില്ലാ സമ്മേളനം തീരുമാനിച്ചു.

കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബി.എ. റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പി.ഇബ്രാഹിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

മുസ്തഫ മുക്കോല മുഖ്യപ്രഭാഷണം നടത്തി.

കെ.ടി.കുഞ്ഞിമൊയ്തീന്‍, എ.അഹമ്മദ് കബീര്‍, കെ.കെ.അബ്ദുള്‍റഹ്മാന്‍, കെ.ടി.അലി, സി.എച്ച്.അഹമ്മദ്കുട്ടി,

സി.അഹമ്മദ് മാസ്റ്റര്‍, പി.കെ.മുഹമ്മദ് അഷറഫ്, വി.പി.മുഹമ്മദ്, എ.അബ്ദുള്‍ഖാദര്‍, എ.പി.ഹംസ, എം.ഉമ്മര്‍, ടി.വി.ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.