സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെയും അവധി.
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്ച അവധിയാണ്. ഒരു മാസത്തെ റേഷൻ വിതരണം പൂർത്തിയായതിനെ തുടർന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നൽകുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി.
ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചപ്പോൾ 77.62 ലക്ഷം കാർഡ് ഉടമകൾ റേഷൻ വാങ്ങി. ജനുവരിയിലെ റേഷൻ വിതരണം ചൊവ്വാഴ്ച 3 ആരംഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് സാധാരണ റേഷൻ വിഹിതമായി ആറു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡ് ഉടമകൾക്ക് സാധാരണ വിഹിതത്തിന് പുറമേ അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ജനുവരിയിലും നൽകും.