ജംഷീര്‍ മെമ്പര്‍ക്ക് കൊട് കൈ-ഞണ്ടുമ്പലം പള്ളി റോഡ് ഗതാഗതയോഗ്യമായി.
ആലക്കാട്: റോഡും പൂന്തോട്ടവും ഒരുക്കി മാതൃക തീര്‍ത്ത് പഞ്ചായത്തംഗം ജംഷീര്‍ ആലക്കാട്.
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏര്യം വാര്‍ഡില്‍ ഉള്‍പ്പെട്ട ഞണ്ടുമ്പലം ഗ്രാമത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഞണ്ടുമ്പലം പള്ളി റോഡ് ഗതാഗതയോഗ്യമാക്കുക എന്നത്.
പരിയാരം മെഡിക്കല്‍ കോളേജ്, തളിപ്പറമ്പ്, ചപ്പാരപ്പടവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് എത്തിച്ചേരാന്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്നേ ജനകീയമായി നിര്‍മ്മിക്കുകയും 1997-ല്‍ ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്ത് പ്രാദേശവാസികള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന റോഡ് ചരള്‍കല്ല് നിറഞ്ഞ് യാത്ര ദുഷ്‌കരമായ നിലയിലായിരുന്നു.
റോഡ് ഗതാഗത യോഗ്യമാക്കുക എന്ന കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം ഏറ്റെടുത്ത് വാര്‍ഡ് മെമ്പര്‍ ജംഷീര്‍ ആലക്കാട് അത് പൂര്‍ത്തീകരിച്ചു.
ഇദ്ദേഹം കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ വിജയം വരിച്ചത് മുതല്‍ ജനങ്ങള്‍ പ്രതീക്ഷയിലായിരുന്നു.
മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറ്റി ഇരുപത് മീറ്ററും ബാക്കി വരുന്നഭാഗം വാര്‍ഡ് മെമ്പര്‍ ഇനീഷേറ്റീവ് പൊതുനന്മഫണ്ട് ഉപയോഗിച്ചും ശ്രമദാനമായി എണ്‍പത് മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റ് ചെയ്തു പൂര്‍ത്തികരിച്ചു.
കൂടാതെ അമ്പത് മീറ്റര്‍ നീളത്തില്‍ റോഡിന്റെ ഇരുവശങ്ങളിലും പൂന്തോട്ടവും ഒരുക്കി.
റോഡിന്റെ ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ജംഷീര്‍ ആലക്കാട് അധ്യക്ഷത വഹിച്ചു.
മുന്‍ വാര്‍ഡ് മെമ്പര്‍മാരായ കെ.കെ. ആലിഹാജി, പി.പി.ബാലകൃഷ്ണണ്‍, ഒ.വി.മഹമൂദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.
എം ജി എന്‍ ആര്‍ ഇ ജി ഓവര്‍സിയര്‍ ജിഷ്ണു പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.അബ്ദുല്‍ സലാം സ്വാഗതവും ജാഫര്‍ ദാരിമി നന്ദിയും പറഞ്ഞു.