ഒന്നരവയസുകാരന്‍ മുറിയില്‍ കുടുങ്ങി. തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
തൃക്കരിപ്പൂര്‍: അബദ്ധത്തില്‍ മുറിയില്‍ കുടുങ്ങിയ ഒന്നരവയസുകാരനെ തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
ഇന്നലെ വൈകുന്നേരം ആറരയോടെ തൃക്കരിപ്പൂര്‍ തലിച്ചാലത്തായിരുന്നു സംഭവം.
അബ്ദുല്‍റഹ്‌മാന്‍-ആയിഷ ദമ്പതികളുടെ ഒന്നരവയസുള്ള മകനാണ് മുറിയില്‍ കുടുങ്ങിയത്.
റൂം അടച്ചപ്പോള്‍ അബദ്ധത്തില്‍ ലോക്കാവുകയായിരുന്നു.
വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും വാതില്‍ തുറക്കാനാവാതെ വനന്തോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്.
ഗ്രേഡ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.വിനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാതില്‍ തുറന്ന് കുട്ടിയെ പുറത്തെത്തിച്ചത്.
സേനാംഗങ്ങളായ ഇന്ദ്രജിത്ത്, സന്തോഷ്, രഞ്ജു, പ്രിയേഷ് സോള്‍വിന്‍, ഹോം ഗാര്‍ഡ് മോഹനന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.