പശുവും കിണറും-പെരിങ്ങോം അഗ്നിരക്ഷാസേന പശുവിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: പൊട്ടക്കിണറില്‍ അകപ്പെട്ട പശുവിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

വെസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 12 മാരൂരില്‍ റെജി തോമസ് എന്നയാളുടെ ഉപയോഗശൂന്യമായ 21 കോല്‍ താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട ഒരു വയസ് പ്രായമായ പശുക്കിടാവിനെയാണ് അഗ്‌നിശമനസേന എത്തി രക്ഷപ്പെടുത്തിയത്.

ആള്‍മറയില്ലാത്ത കിണറ്റില്‍ പടവുകളോ വെള്ളമോ ഉണ്ടായിരുന്നില്ല.


സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.സജീവ് കിണറ്റില്‍ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ പശുക്കിടാവിനെ പുറത്തെത്തിച്ചു.

സേനാംഗങ്ങളായ എം.ജയേഷ് കുമാര്‍, കെ.എം. രാജേഷ്, എം.സജേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.