ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് 26 ന് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം-എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും-
പരിയാരം:നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് 26 ന് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം നല്‍കും.
ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരി എന്നിവര്‍ക്കാണ് വൈകുന്നേരം 5 മണിക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. എം. വിജിന്‍ എം.എല്‍.എ.മുഖ്യ പ്രഭാഷണം നടത്തും.
ചിറക്കല്‍ കോവിലകം സി.കെ.രവീന്ദ്രവര്‍മ്മ വലിയ രാജ ദീപം തെളിയിക്കും.സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
അയ്യപ്പന്‍കാവ് സേവാ സമിതി പ്രസിഡന്റ് എം.വി.വേണുഗോപാലന്‍ അധ്യക്ഷത വഹിക്കും.
ചെറുതാഴം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി.വി.ഉണ്ണികൃഷ്ണന്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ക്ഷേത്രം ഊരാളന്‍ പാപ്പി നോട്ടില്ലത്ത് ശിവദാസന്‍ നമ്പൂതിരി, വി.വി.വിജയന്‍, സി.ടി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിക്കും.
ശബരിമല മേല്‍ശാന്തിയുടെ പൂര്‍വ്വാശ്രമവും മാളികപ്പുറം മേല്‍ശാന്തിയുടെ ജന്മഗൃഹവും സ്ഥിതി ചെയ്യുന്ന അതിയടത്ത് ഇരുവര്‍ക്കും നല്‍കുന്ന വടക്കേമലബാറിലെ ഏക സ്വീകരണമാണ് അതിയടം അയ്യപ്പന്‍കാവിലേതെന്ന് വി.വി.വിജയന്‍, എം.സഹദേവന്‍, എം.വി.വേണുഗോപാലന്‍, കെ.വി.ദിവാകരന്‍, സി.രാജീവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
