ലിഷ വിനീഷിന് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ അനുമോദനം.

തളിപ്പറമ്പ്: ബസ് യാത്രക്കിടെ കുഴഞ്ഞ് വീണയാളെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയ കെ.എസ്.ആര്‍.ടി.സി. വനിതാ  കണ്ടക്ടര്‍
ലിഷ വിനീഷിന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി.

തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉപഹാരം നല്‍കി.

ജില്ല പ്രസിഡന്റ് രാജേഷ് കരേള അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി ഉണ്ണി കുവോട്, ജില്ല സെക്രട്ടറി ഷിബുരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ടി.രജീഷ്, കെ വിനയകൃഷ്ണന്‍, വി. തിലേഷ,് അനുരാഗ്, ഷജിത്ത് മട്ടന്നൂര്‍, അബ്ദുള്‍ മുത്തലിബ്, ജിമേഷ് കുമാര്‍, പി.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.