സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി പണിമുടക്കിലേക്ക്
കുറുമാത്തൂര്‍: സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി പണിമുടക്കിലേക്ക്.
ഡീസല്‍സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലവര്‍ദ്ധനവിനെതിരെയും പണമുതലാളിമാരുടെ നിഷേധാത്മക നിലപാടിനെതിരെയുമാണ് 29 ന് സൂചന പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അന്ന് രാവിലെ 10 ന് കുറുമാത്തൂര്‍ ഡയറിയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ വാഹനങ്ങളോടുകൂടി എത്തുന്ന ലോറി ഉടമകള്‍ പ്രതിഷേധ പ്രകടനം നടത്തും.
