ചെങ്കല്‍ ഖനനം–നടപടികള്‍ ശക്തമാക്കി റവന്യൂ അധികൃതര്‍

പരിയാരം: അനധികൃത ചെങ്കല്‍ഖനനത്തിനെതിരെ റവന്യൂ അധികൃതര്‍ നടപടികല്‍ കര്‍ശനമാക്കി.

പാണപ്പുഴയില്‍ അനധികൃത ഖന നത്തിലേര്‍പ്പെട്ട 2 ജെ.സി.ബികളും 9 ലോറികളും പാണപ്പുഴ വില്ലേജ് ഓഫീസര്‍ കെ.അബ്ദുല്‍കരീമിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.

തുടര്‍നടപടികല്‍ക്കായി വാഹനങ്ങള്‍ പരിയാരം പോലീസിന് കൈമാറി.

റവന്യൂ ഉദ്യേഗസ്ഥരായ എ.കല്‍പ്പന, സി.കെ. സന്തോഷ് എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.