റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ച സംഭവത്തില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ റെയില്‍വെ പോലിസ്കേസെടുത്തു.
കണ്ണൂര്‍:റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ച സംഭവത്തില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ റെയില്‍വെ പോലിസ്കേസെടുത്തു.

വ്യാഴാഴ്ച്ച പുലര്‍ച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എറണാകുളം പൂനെ എക്സ്പ്രസാണ് നിര്‍ത്തിച്ചത്.
രണ്ട് പേരെയും കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.
മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാര്‍ത്ഥികളുടെ റീല്‍ ചിത്രീകരണം.
പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും രണ്ട് മിനിറ്റോളം യാത്ര തടസ്സപ്പെടുകയും ചെയ്തു.
റെയില്‍വേ ഗേറ്റ് ഉദ്യോഗസ്ഥന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീല്‍സ് ചിത്രീകരണമായിരുന്നു ഉദ്ദേശമെന്ന് വ്യക്തമായത്.
