പത്രക്കാര്‍ക്ക് നല്‍കിയ വാടകയിളവ് തനിക്കും നല്‍കണമെന്ന് കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുകാരന്‍
തളിപ്പറമ്പ്: കോവിഡ് കാലത്തെ വാടകയിളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുകാരന്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ക്ക് അപേക്ഷ നല്‍കി.

പുഴക്കുളങ്ങര പൂക്കോത്ത് ഹൗസിലെ പി.മോഹനനാണ് ഇത് സംബന്ധിച്ച് നഗരസഭയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ആര്‍.3-2097-ബി/ 2021 td 5-1-2022 റഫറന്‍സ് നമ്പറിനുള്ള അപേക്ഷയാണ് നല്‍കിയിരിക്കുന്നത്.
കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് കാണിച്ച് 2021 ഡിസംബര്‍ 24 ന് മോഹനനന്‍ നഗരസഭാ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന ഷോപ്പുകള്‍ക്ക് ഇളവ് നല്‍കിയത് നോട്ടീസില്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും നഗരസഭ അത് അനുവദിക്കാന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ പത്രക്കാര്‍ക്ക് നല്‍കിയ പ്രസ്‌ഫോറം മുറിക്ക് കൊറോണക്കാലത്തെ വാടക ഇളവ് നല്‍കിയത് തനിക്ക് കൂടി അനുവദിക്കണമെന്നാണ് മോഹനനന്റെ ആവശ്യം.
നേരത്തെ അടച്ച തുകയില്‍ നിന്ന് ഇത് ഇളവ് ചെയ്തു തിരികെ നല്‍കാനാണ് മോഹനന്റെ അപേക്ഷ.
പ്രസ്‌ഫോറത്തിന് 2020 ഏപ്രില്‍ മുതല്‍ 2021 സെപ്തംബര്‍ വരെയാണ് വാടക കുടിശിക ഒഴിവാക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ നഗരസഭാ സെക്രട്ടറി വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രസ്‌ഫോറം പ്രവര്‍ത്തനം കോവിഡ്-19 കാലത്തും നടന്നിട്ടുള്ളതിനാല്‍ വാടക കുടിശിക ഒഴിവാക്കാന്‍ നിലവിലെ നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും അനുശാസിക്കുന്നില്ലെന്നാണ് നഗരസഭാ സെക്രട്ടറിയുടെ വിയോജനകുറിപ്പ്.
