പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍.ഗോപീകൃഷ്ണന്‍(65)നിര്യാതനായി.
കോട്ടയം: പ്രമുഖ പത്രപ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായ ആര്‍.ഗോപികൃഷ്ണന്‍(65) കോട്ടയത്തെ വസതിയില്‍ നിര്യാതനായി.
ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തമിഴ്പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്‍ത്തകനാണ്.
ഉച്ചക്ക് ഒന്നേമുക്കാല്‍ മണിയോടെ കോട്ടയത്തെവീട്ടില്‍ വെച്ചായിരുന്നു ഗോപി കൃഷ്ണന്റെ മരണം.
കുറേ നാളായി അസുഖബാധിതനായി കൊച്ചിയിലെ അമൃതയില്‍ ചികില്‍സയിലായിരുന്നു.
മൃതദേഹം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ വൈകുന്നേരം 4 ന്.
