വല്ലാത്തൊരു റോഡ് വല്ലാത്തൊരു നഗരസഭ-ഒരുമാസമാവും മുമ്പേ റോഡ് കുഴിയായി.

തളിപ്പറമ്പ്: ടാര്‍ ചെയ്ത് നവീകരിച്ച റോഡ് ഒരു മാസം തികയും മുമ്പേ പൊട്ടിപ്പൊളിഞ്ഞു.

തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ നിന്നും ഉണ്ടപ്പറമ്പ് മൈതാനത്തിലേക്ക് പോകുന്ന നഗരസഭാ റോഡാണ് തകര്‍ന്നത്.

റോഡ് ടാര്‍ചെയ്യുന്ന സമയത്തു തന്നെ നിര്‍മ്മാണ രീതിയെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും നഗരസഭാ അധികൃതര്‍ പൊതുജനങ്ങളുടെ പരാതി പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

ഏറെ നാളത്തെ മുറവിളിക്ക് ശേഷമാണ് നഗരസഭ ഈ റോഡ് ടാറിംഗ് നടത്തിയത്.